26 April Friday

കോവിഡ്‌ ആഗോള ആരോഗ്യ 
അടിയന്തരാവസ്ഥയായി തുടരും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


ഐക്യരാഷ്ട്ര കേന്ദ്രം
കോവിഡ്‌ ആഗോള അടിയന്തരാവസ്ഥയായി തുടരുന്നെന്ന്‌ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌.
മൂന്നുവർഷം മുമ്പ്‌ ജനുവരി 30നാണ്‌ കോവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്‌. സമീപഭാവിയിലും കോവിഡ്‌ മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ സ്ഥിരസാന്നിധ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകം കോവിഡിന്റെ നാലാംവർഷത്തേക്ക്‌ കടക്കുമ്പോൾ ഒമിക്രോൺ വ്യാപനം രൂക്ഷമായ ഘട്ടത്തേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുമാസത്തിനിടെ 1.7 ലക്ഷം പേർ കോവിഡിന്‌ ഇരയായി.  വാക്‌സിൻ നൽകി മാത്രമേ മഹാമാരിയെ നിയന്ത്രിക്കാനാകൂവെന്നും ഗബ്രിയേസിസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top