യൂറോപ്പിൽ മങ്കിപോക്‌സ്‌ 
പടരുന്നു



ലണ്ടൻ യൂറോപ്പിലും വടക്കേ അമേരിക്കയിലും മങ്കിപോക്‌സ്‌ പടരുന്നു. അമേരിക്ക, ബ്രിട്ടൻ, സ്‌പെയ്‌ൻ, പോർച്ചുഗൽ, കാനഡ, സ്‌പെയ്‌ൻ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ്‌ ആശങ്ക. ബെൽജിയം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. 67 പേര്‍ക്കാണ് ഇതുവരെ രോഗംബാധിച്ചത്‌. ആദ്യമായി ആഫ്രിക്കയിൽ കണ്ടെത്തിയ രോഗം കഴിഞ്ഞ ഏഴിന്‌ ബ്രിട്ടനിൽ റിപ്പോർട്ട്‌ ചെയ്‌തു. കാനഡയിൽ രണ്ട്‌ പേർക്കാണ്‌ അവസാനം സ്ഥിരീകരിച്ചത്‌. രോഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന പ്രത്യേക യോഗം വിളിച്ചു. ചിക്കൻപോക്‌സിന്‌ സമാനമായ മങ്കിപോക്‌സിന്‌ വേദനയും ബുദ്ധിമുട്ടും കൂടുതലാണ്‌. അപൂർവമായാണ്‌ മാരകമാകുന്നത്‌. Read on deshabhimani.com

Related News