24 April Wednesday

യൂറോപ്പിൽ മങ്കിപോക്‌സ്‌ 
പടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


ലണ്ടൻ
യൂറോപ്പിലും വടക്കേ അമേരിക്കയിലും മങ്കിപോക്‌സ്‌ പടരുന്നു. അമേരിക്ക, ബ്രിട്ടൻ, സ്‌പെയ്‌ൻ, പോർച്ചുഗൽ, കാനഡ, സ്‌പെയ്‌ൻ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ്‌ ആശങ്ക. ബെൽജിയം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. 67 പേര്‍ക്കാണ് ഇതുവരെ രോഗംബാധിച്ചത്‌. ആദ്യമായി ആഫ്രിക്കയിൽ കണ്ടെത്തിയ രോഗം കഴിഞ്ഞ ഏഴിന്‌ ബ്രിട്ടനിൽ റിപ്പോർട്ട്‌ ചെയ്‌തു. കാനഡയിൽ രണ്ട്‌ പേർക്കാണ്‌ അവസാനം സ്ഥിരീകരിച്ചത്‌.

രോഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന പ്രത്യേക യോഗം വിളിച്ചു. ചിക്കൻപോക്‌സിന്‌ സമാനമായ മങ്കിപോക്‌സിന്‌ വേദനയും ബുദ്ധിമുട്ടും കൂടുതലാണ്‌. അപൂർവമായാണ്‌ മാരകമാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top