18 ദിവസത്തിനുശേഷം 4 വയസ്സുകാരിയെ കണ്ടെത്തി



സിഡ്‌നി പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാണാതായ നാലുവയസ്സുകാരിയെ 18 ദിവസത്തിനുശേഷം പൊലീസ് കണ്ടെത്തി. കുട്ടി സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ. തീരനഗരമായ കർനോർവോനിൽ കുട്ടിയുടെ കുടുംബവീട്ടിൽനിന്ന്‌ അധികം അകലെയല്ലാത്ത വീട്ടിൽ അടിച്ചിട്ടനിലയിലാണ് കണ്ടെത്തിയത്. ഒരാളെ പൊലീസ് ചോദ്യംചെയ്യുന്നു. ഒക്ടോബർ 16ന് കുട്ടിയെ വീട്ടിൽനിന്ന്‌ കാണാതായതോടെ കരയിലും കടലിലുമായി രാജ്യവ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്. Read on deshabhimani.com

Related News