20 April Saturday

18 ദിവസത്തിനുശേഷം 4 വയസ്സുകാരിയെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 4, 2021


സിഡ്‌നി
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാണാതായ നാലുവയസ്സുകാരിയെ 18 ദിവസത്തിനുശേഷം പൊലീസ് കണ്ടെത്തി. കുട്ടി സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ. തീരനഗരമായ കർനോർവോനിൽ കുട്ടിയുടെ കുടുംബവീട്ടിൽനിന്ന്‌ അധികം അകലെയല്ലാത്ത വീട്ടിൽ അടിച്ചിട്ടനിലയിലാണ് കണ്ടെത്തിയത്.

ഒരാളെ പൊലീസ് ചോദ്യംചെയ്യുന്നു. ഒക്ടോബർ 16ന് കുട്ടിയെ വീട്ടിൽനിന്ന്‌ കാണാതായതോടെ കരയിലും കടലിലുമായി രാജ്യവ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top