11,000 ജീവനക്കാരെ 
പിരിച്ചുവിട്ട്‌ മെറ്റ



കലിഫോർണിയ ഫെയ്‌സ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ. പതിനൊന്നായിരത്തിലധികം  ജീവനക്കാരെയാണ്‌ പിരിച്ചുവിടുന്നതായി അറിയിച്ചിരിക്കുന്നത്‌. വരുമാനക്കുറവുണ്ടാക്കിയ പ്രതിസന്ധി മറികടക്കാനാണ്‌ നടപടിയെന്നാണ്‌ സിഇഒ മാർക്ക്‌ സക്കർബർഗിന്റെ വിശദീകരണം. മൈക്രോസോഫ്‌റ്റും ട്വിറ്ററും അടുത്തിടെ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആകെ ജീവനക്കാരിൽ 13 ശതമാനത്തെ പിരിച്ചുവിടാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ സക്കർബർഗ്‌ പറഞ്ഞു. 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും ജോലി ചെയ്ത ഓരോ വർഷത്തിനും രണ്ടാഴ്ച വീതം കണക്കാക്കിയുള്ള ശമ്പളവും നൽകിയാണ്‌ പിരിച്ചുവിടുന്നത്‌. Read on deshabhimani.com

Related News