റിപ്പോര്‍ട്ടറെ തെറിവിളിച്ച് ബൈഡന്‍



വാഷിങ്ടൺ വിലക്കയറ്റത്തെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ തെറിവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.  വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് ഫോക്സ് ന്യൂസിലെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റായ  പീറ്റർ ഡൂസിയ്ക്കെതിരെ ബൈഡന്‍ പ്രകോപിതനായത്. പണപ്പെരുപ്പം ഉയരുന്നത് രാഷ്ട്രീയമായ പ്രതിസന്ധിയാകുമെന്നു കരുതുന്നുണ്ടോ? എന്ന് ചോദിച്ചപ്പോള്‍ "അല്ല, അതു വലിയ നേട്ടമാണ്. കൂടുതൽ പണപ്പെരുപ്പമുണ്ടാകട്ടെ" എന്ന് പറഞ്ഞതിന് ശേഷം ബൈഡൻ തെറി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പിന്നീട് ബൈഡൻ വിളിച്ചെന്നും വ്യക്തിപരമായി എടുക്കേണ്ടതില്ലെന്ന് പറഞ്ഞെന്നും ഡൂസി അറിയിച്ചു. Read on deshabhimani.com

Related News