27 April Saturday

റിപ്പോര്‍ട്ടറെ തെറിവിളിച്ച് ബൈഡന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


വാഷിങ്ടൺ
വിലക്കയറ്റത്തെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ തെറിവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.  വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് ഫോക്സ് ന്യൂസിലെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റായ  പീറ്റർ ഡൂസിയ്ക്കെതിരെ ബൈഡന്‍ പ്രകോപിതനായത്. പണപ്പെരുപ്പം ഉയരുന്നത് രാഷ്ട്രീയമായ പ്രതിസന്ധിയാകുമെന്നു കരുതുന്നുണ്ടോ? എന്ന് ചോദിച്ചപ്പോള്‍ "അല്ല, അതു വലിയ നേട്ടമാണ്. കൂടുതൽ പണപ്പെരുപ്പമുണ്ടാകട്ടെ" എന്ന് പറഞ്ഞതിന് ശേഷം ബൈഡൻ തെറി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പിന്നീട് ബൈഡൻ വിളിച്ചെന്നും വ്യക്തിപരമായി എടുക്കേണ്ടതില്ലെന്ന് പറഞ്ഞെന്നും ഡൂസി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top