ഇറാഖ് പാര്‍ലമെന്റ് വിട്ടുപോകാതെ പ്രതിഷേധക്കാര്‍



ബാ​ഗ്ദാദ് ഇറാഖ് പാര്‍ലമെന്റിലേക്ക് കടന്നുകയറിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ രണ്ടാം ദിവസവും അവിടെ നിലയുറപ്പിച്ചു. രാഷ്ട്രീയ പ്രതിഷേധത്തിനു പകരം പാര്‍ലമെന്റിനുള്ളിലെ കുത്തിയിരിപ്പ് സമരം പാട്ടും നൃത്തവുമൊക്കെയായി ആഘോഷമാക്കി മാറ്റി. കൂടാതെ, ഇടവേളകളില്‍ പ്രധാനഹാളിലെ കട്ടിലുകളില്‍ ചെറുമയക്കവും നടത്തി. കയറും ചെയിനുമായി പാര്‍ലമെന്റിലേക്ക് ശനിയാഴ്ച ഇരച്ചുകയറിയതില്‍നിന്ന് വിഭിന്നമായ കാഴ്ചയാണ് ഞായറാഴ്‌ച അരങ്ങേറിയത്. മുന്‍മന്ത്രി മുഹമ്മദ് ഷിയ അല്‍സുദാനിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് എതിരായാണ്  ഷിയ നേതാവ് മുഖ്തദ അല്‍സദ്റിന്റെ അനുയായികളുടെ പ്രതിഷേധം. Read on deshabhimani.com

Related News