29 March Friday

ഇറാഖ് പാര്‍ലമെന്റ് വിട്ടുപോകാതെ പ്രതിഷേധക്കാര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022


ബാ​ഗ്ദാദ്
ഇറാഖ് പാര്‍ലമെന്റിലേക്ക് കടന്നുകയറിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ രണ്ടാം ദിവസവും അവിടെ നിലയുറപ്പിച്ചു. രാഷ്ട്രീയ പ്രതിഷേധത്തിനു പകരം പാര്‍ലമെന്റിനുള്ളിലെ കുത്തിയിരിപ്പ് സമരം പാട്ടും നൃത്തവുമൊക്കെയായി ആഘോഷമാക്കി മാറ്റി. കൂടാതെ, ഇടവേളകളില്‍ പ്രധാനഹാളിലെ കട്ടിലുകളില്‍ ചെറുമയക്കവും നടത്തി.

കയറും ചെയിനുമായി പാര്‍ലമെന്റിലേക്ക് ശനിയാഴ്ച ഇരച്ചുകയറിയതില്‍നിന്ന് വിഭിന്നമായ കാഴ്ചയാണ് ഞായറാഴ്‌ച അരങ്ങേറിയത്. മുന്‍മന്ത്രി മുഹമ്മദ് ഷിയ അല്‍സുദാനിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് എതിരായാണ്  ഷിയ നേതാവ് മുഖ്തദ അല്‍സദ്റിന്റെ അനുയായികളുടെ പ്രതിഷേധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top