ഹോളോകോസ്റ്റ് ഓര്‍മദിനം ആചരിച്ച് യുഎന്‍



ജനീവ നാസികള്‍ കൊന്നൊടുക്കിയ 60 ലക്ഷത്തിലേറെ ജൂതരുടെ ഓര്‍മകള്‍ കരുത്താക്കി  ഭാവിയില്‍ ഇത്തരം കൂട്ടക്കുരുതികളൊഴിവാക്കാന്‍ ആഹ്വാനം ചെയ്ത് ഹോളോകോസ്റ്റ് ദിനം ആചരിച്ച് യുഎന്‍. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓര്‍മദിനത്തിന്റെ(ജനുവരി 27) പ്രമേയം ഓര്‍മ, അന്തസ്സ്‌, നീതി എന്നാണ്.24 ന് ആരംഭിച്ച ദിനാചരണ പരിപാടികള്‍ ഫെബ്രുവരി 17 വരെ നീളും. ചരിത്രരേഖകള്‍ സംരക്ഷിക്കുക,  വളച്ചൊടിക്കപ്പെടുന്ന ചരിത്രത്തെ വെല്ലുവിളിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ അന്തസ്സത്ത. ജര്‍മനി പാര്‍ലമെറില്‍ നടന്ന ദിനാചരണത്തില്‍ ഏഴ് വയസ്സില്‍ നാസി ക്യാമ്പിലെത്തി ക്രൂരതകളെ അതിജീവിച്ച ഇ​ഗ്നെ ഔര്‍ബച്ചര്‍ ഓര്‍മകള്‍ പങ്കുവച്ചു. Read on deshabhimani.com

Related News