29 March Friday

ഹോളോകോസ്റ്റ് ഓര്‍മദിനം ആചരിച്ച് യുഎന്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


ജനീവ
നാസികള്‍ കൊന്നൊടുക്കിയ 60 ലക്ഷത്തിലേറെ ജൂതരുടെ ഓര്‍മകള്‍ കരുത്താക്കി  ഭാവിയില്‍ ഇത്തരം കൂട്ടക്കുരുതികളൊഴിവാക്കാന്‍ ആഹ്വാനം ചെയ്ത് ഹോളോകോസ്റ്റ് ദിനം ആചരിച്ച് യുഎന്‍. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓര്‍മദിനത്തിന്റെ(ജനുവരി 27) പ്രമേയം ഓര്‍മ, അന്തസ്സ്‌, നീതി എന്നാണ്.24 ന് ആരംഭിച്ച ദിനാചരണ പരിപാടികള്‍ ഫെബ്രുവരി 17 വരെ നീളും.

ചരിത്രരേഖകള്‍ സംരക്ഷിക്കുക,  വളച്ചൊടിക്കപ്പെടുന്ന ചരിത്രത്തെ വെല്ലുവിളിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ അന്തസ്സത്ത.
ജര്‍മനി പാര്‍ലമെറില്‍ നടന്ന ദിനാചരണത്തില്‍ ഏഴ് വയസ്സില്‍ നാസി ക്യാമ്പിലെത്തി ക്രൂരതകളെ അതിജീവിച്ച ഇ​ഗ്നെ ഔര്‍ബച്ചര്‍ ഓര്‍മകള്‍ പങ്കുവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top