ഇന്ത്യ–റഷ്യ സഹകരണം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: സെർജി ലവ്‌റോവ്‌



ന്യൂഡൽഹി ഇന്ത്യയും റഷ്യയുമായുള്ള സഹകരണം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നതായി റഷ്യൻ വിദേശമന്ത്രി സെർജി ലവ്‌റോവ്‌ പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്ന എസ്‌–-400 കരാർ  ഇല്ലാതാക്കാൻ അമേരിക്ക ശ്രമിച്ചു. ഇന്ത്യ–-റഷ്യ സഹകരണം ഇല്ലാതാക്കി ഇന്ത്യയെ ആജ്ഞാനുവർത്തിയാക്കാനായിരുന്നു അമേരിക്കയുടെ നീക്കം. കോവിഡ്‌ പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക്ക്‌ ലൈറ്റ്‌ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനുള്ള നടപടി അവസാനഘട്ടത്തിലാണെന്നും സെർജി ലവ്‌റോവ്‌ കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News