25 April Thursday

ഇന്ത്യ–റഷ്യ സഹകരണം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: സെർജി ലവ്‌റോവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ന്യൂഡൽഹി
ഇന്ത്യയും റഷ്യയുമായുള്ള സഹകരണം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നതായി റഷ്യൻ വിദേശമന്ത്രി സെർജി ലവ്‌റോവ്‌ പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്ന എസ്‌–-400 കരാർ  ഇല്ലാതാക്കാൻ അമേരിക്ക ശ്രമിച്ചു.

ഇന്ത്യ–-റഷ്യ സഹകരണം ഇല്ലാതാക്കി ഇന്ത്യയെ ആജ്ഞാനുവർത്തിയാക്കാനായിരുന്നു അമേരിക്കയുടെ നീക്കം. കോവിഡ്‌ പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക്ക്‌ ലൈറ്റ്‌ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനുള്ള നടപടി അവസാനഘട്ടത്തിലാണെന്നും സെർജി ലവ്‌റോവ്‌ കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top