ഹജ്ജ് : ജംറയിൽ കല്ലേറ് തുടങ്ങി



മനാമ ഹജ്ജ് തീർഥാടകർ മിനായിലെ ജംറയിൽ കല്ലേറ് കർമം തുടങ്ങി. അറഫ സംഗമശേഷം മുസ്ദലിഫയിൽ രാപ്പാർത്ത് മിനാ താഴ്‌വരയിൽ തിരിച്ചെത്തിയ തീർഥാടകരാണ് ശനിയാഴ്ച കല്ലേറ് നടത്തിയത്. ഇനിയുള്ള മൂന്നു ദിവസം ഇവർ മിനായിൽ താമസിച്ച് കല്ലേറ് നിർവഹിക്കും. ശനി രാവിലെ പ്രധാന ജംറയായ ജംറത്തുൽ അഖ്ബയിലായിരുന്നു ആദ്യദിന കല്ലേറ് കർമം. തുടർന്ന് മക്കയിൽ മസ്ജിദുൽ ഹറമിൽ ത്വവാഫുൽ ഇഫാദയും നിർവഹിച്ചു. സൗദിയടക്കമുള്ള ആറ് ഗൾഫ് രാജ്യം ശനിയാഴ്ച ബലിപെരുന്നാൾ ആഘോഷിച്ചു. മക്ക, മദീന ഹറം പള്ളികളിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ലക്ഷക്കണക്കിനു വിശ്വാസികൾ സംബന്ധിച്ചു. Read on deshabhimani.com

Related News