കാലാവസ്ഥാ 
പ്രതിസന്ധി ; 
സ്വീഡനെതിരെ 
നിയമ നടപടിയുമായി ഗ്രെറ്റ



സ്‌റ്റോക്‌ഹോം കാലാവസ്ഥാ വിഷയങ്ങളിൽ നിഷ്‌ക്രിയത്വം ആരോപിച്ച് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെ സ്വീഡനിലെ അറുനൂറോളം യുവജനങ്ങള്‍ സ്വീഡിഷ് സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു. സ്വീഡനിലെ ശരാശരി താപനില ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിൽ കുതിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ്‌ ഹർജി.  കാലാവസ്ഥാ സംബന്ധിയായ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ രാജ്യത്ത്‌ ഇതാദ്യമായാണ്‌ പൊതുജനങ്ങൾ കേസ് ഫയല്‍ ചെയ്യുന്നത്. Read on deshabhimani.com

Related News