ഗ്രീസില്‍ പണിമുടക്കി തൊഴിലാളികള്‍



ഏതന്‍സ് പൊറുതിമുട്ടിക്കുന്ന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ​ഗ്രീസില്‍ 24 മണിക്കൂര്‍ പണിമുടക്കി തൊഴിലാളികള്‍. സംയുക്ത ട്രേഡ് യൂണിയന്‍ റാലിയിലും പൊതുപണിമുടക്കിലും ലക്ഷങ്ങള്‍ അണിചേര്‍ന്നു.  പൊതു​ഗതാ​ഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ജീവിതച്ചെലവുകള്‍ കുത്തനെ ഉയര്‍ത്തുന്ന ഭരണമുന്നണിക്ക് എതിരായ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രതിഷേധത്തിന്റെ ആദ്യപടിയാണ് പണിമുടക്കെന്ന് ​ഗ്രീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി ദിമിത്രിസ് കൗത്സൂംപസ് പറഞ്ഞു.     ഭക്ഷ്യ, ഊര്‍ജ വിലക്കയറ്റം രൂക്ഷമായതോടെ സാധാരണക്കാരായ തൊഴിലാളികള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടിലാണ്. തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. Read on deshabhimani.com

Related News