27 April Saturday

ഗ്രീസില്‍ പണിമുടക്കി തൊഴിലാളികള്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 8, 2022


ഏതന്‍സ്
പൊറുതിമുട്ടിക്കുന്ന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ​ഗ്രീസില്‍ 24 മണിക്കൂര്‍ പണിമുടക്കി തൊഴിലാളികള്‍. സംയുക്ത ട്രേഡ് യൂണിയന്‍ റാലിയിലും പൊതുപണിമുടക്കിലും ലക്ഷങ്ങള്‍ അണിചേര്‍ന്നു.  പൊതു​ഗതാ​ഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ജീവിതച്ചെലവുകള്‍ കുത്തനെ ഉയര്‍ത്തുന്ന ഭരണമുന്നണിക്ക് എതിരായ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രതിഷേധത്തിന്റെ ആദ്യപടിയാണ് പണിമുടക്കെന്ന് ​ഗ്രീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി ദിമിത്രിസ് കൗത്സൂംപസ് പറഞ്ഞു.    

ഭക്ഷ്യ, ഊര്‍ജ വിലക്കയറ്റം രൂക്ഷമായതോടെ സാധാരണക്കാരായ തൊഴിലാളികള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടിലാണ്. തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top