ആൽപ്‌സിൽ മഞ്ഞുരുകി, ലഭിച്ചത് വിമാനാവശിഷ്‌ടം

ആൽപ്സ്‌ പർവതത്തിൽ മഞ്ഞുരുകിയതിനെ 
തുടർന്ന്‌ കണ്ടെടുത്ത വിമാനാവശിഷ്ടം


ബേൺ> ആൽപ്‌സ്‌ പർവതത്തിലെ മഞ്ഞുപാളികൾ വൻതോതിൽ ഉരുകിയതോടെ തകർന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങളും രണ്ട് മൃതദേഹാവശിഷ്‌ടങ്ങളും ദൃശ്യമായി. സ്വിറ്റ്‌സർലൻഡിലെ ഏലെഷ്‌ച്‌ മഞ്ഞുപാളിയിലാണ്‌ 54 വർഷംമുമ്പ്‌ തകർന്ന പൈപ്പർ ചെറോക്കീ വിഭാഗത്തിലുള്ള ചെറുവിമാനത്തിന്റേതെന്ന്‌ കരുതപ്പെടുന്ന അവശിഷ്ടം കണ്ടെത്തിയത്‌. 1968 ജൂൺ 30നാണ്‌ വിമാനം തകർന്നത്‌. ആൽപ്സ്‌ പർവതനിരകളിൽ 300 പേരെ കാണാതായിട്ടുണ്ടെന്നാണ്‌ കണക്ക്. Read on deshabhimani.com

Related News