19 March Tuesday

ആൽപ്‌സിൽ മഞ്ഞുരുകി, ലഭിച്ചത് വിമാനാവശിഷ്‌ടം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

ആൽപ്സ്‌ പർവതത്തിൽ മഞ്ഞുരുകിയതിനെ 
തുടർന്ന്‌ കണ്ടെടുത്ത വിമാനാവശിഷ്ടം

ബേൺ> ആൽപ്‌സ്‌ പർവതത്തിലെ മഞ്ഞുപാളികൾ വൻതോതിൽ ഉരുകിയതോടെ തകർന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങളും രണ്ട് മൃതദേഹാവശിഷ്‌ടങ്ങളും ദൃശ്യമായി. സ്വിറ്റ്‌സർലൻഡിലെ ഏലെഷ്‌ച്‌ മഞ്ഞുപാളിയിലാണ്‌ 54 വർഷംമുമ്പ്‌ തകർന്ന പൈപ്പർ ചെറോക്കീ വിഭാഗത്തിലുള്ള ചെറുവിമാനത്തിന്റേതെന്ന്‌ കരുതപ്പെടുന്ന അവശിഷ്ടം കണ്ടെത്തിയത്‌. 1968 ജൂൺ 30നാണ്‌ വിമാനം തകർന്നത്‌. ആൽപ്സ്‌ പർവതനിരകളിൽ 300 പേരെ കാണാതായിട്ടുണ്ടെന്നാണ്‌ കണക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top