ജി 7 ഉച്ചകോടിക്ക് തുടക്കം ; ഉക്രയ്ന്‍ പ്രധാന അജൻഡ



എല്‍മൗ ഉക്രയ്നിലെ നിലവിലെ സ്ഥിതി​ഗതികള്‍ക്ക് പ്രത്യേക പരി​ഗണന നല്‍കാനുള്ള തീരുമാനത്തില്‍ ജി 7 ഉച്ചകോടിക്ക് ജര്‍മനിയില്‍ തുടക്കമായി. ബവേറിയന്‍ ആല്‍പ്സിലെ എല്‍മൗവിലാണ് മൂന്നുദിവസത്തെ ഉച്ചകോടി നടക്കുന്നത്. ഭക്ഷ്യസുരക്ഷയ്ക്കും വര്‍ധിച്ചുവരുന്ന ഊര്‍ജ വിലവര്‍ധനയെയും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചേക്കും. സാമ്പത്തിക സ്ഥിരത, ആരോഗ്യപരമായ ജീവിതം, സുസ്ഥിരമായ നിക്ഷേപം, പ്രകൃതി സംര​ക്ഷണം എന്നിവയിലുള്ള പ്രമേയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും.  ജി 7 ഉച്ചകോടി വേദിക്കു സമീപം ടൗണ്‍ സ്ക്വയറില്‍ ലോകനേതാക്കളെപ്പോലെ വസ്ത്രം ധരിച്ച് പ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. പാരീസ് ഉടമ്പടിയിലെ പ്രസക്തമായ കാര്യങ്ങള്‍ നടത്താന്‍ രാജ്യങ്ങള്‍ തീരുമാനിക്കുമെന്നും പരിസ്ഥിതി സുരക്ഷയ്ക്ക് കൂടുതല്‍ പരി​ഗണന ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നതായി പ്രവര്‍ത്തകര്‍ അറിയിച്ചു. ലോകനേതാക്കളുടെ സുരക്ഷയ്ക്കായി ജര്‍മനിയില്‍ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തികളിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി. Read on deshabhimani.com

Related News