25 April Thursday

ജി 7 ഉച്ചകോടിക്ക് തുടക്കം ; ഉക്രയ്ന്‍ പ്രധാന അജൻഡ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


എല്‍മൗ
ഉക്രയ്നിലെ നിലവിലെ സ്ഥിതി​ഗതികള്‍ക്ക് പ്രത്യേക പരി​ഗണന നല്‍കാനുള്ള തീരുമാനത്തില്‍ ജി 7 ഉച്ചകോടിക്ക് ജര്‍മനിയില്‍ തുടക്കമായി. ബവേറിയന്‍ ആല്‍പ്സിലെ എല്‍മൗവിലാണ് മൂന്നുദിവസത്തെ ഉച്ചകോടി നടക്കുന്നത്. ഭക്ഷ്യസുരക്ഷയ്ക്കും വര്‍ധിച്ചുവരുന്ന ഊര്‍ജ വിലവര്‍ധനയെയും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചേക്കും.

സാമ്പത്തിക സ്ഥിരത, ആരോഗ്യപരമായ ജീവിതം, സുസ്ഥിരമായ നിക്ഷേപം, പ്രകൃതി സംര​ക്ഷണം എന്നിവയിലുള്ള പ്രമേയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും.  ജി 7 ഉച്ചകോടി വേദിക്കു സമീപം ടൗണ്‍ സ്ക്വയറില്‍ ലോകനേതാക്കളെപ്പോലെ വസ്ത്രം ധരിച്ച് പ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. പാരീസ് ഉടമ്പടിയിലെ പ്രസക്തമായ കാര്യങ്ങള്‍ നടത്താന്‍ രാജ്യങ്ങള്‍ തീരുമാനിക്കുമെന്നും പരിസ്ഥിതി സുരക്ഷയ്ക്ക് കൂടുതല്‍ പരി​ഗണന ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നതായി പ്രവര്‍ത്തകര്‍ അറിയിച്ചു.

ലോകനേതാക്കളുടെ സുരക്ഷയ്ക്കായി ജര്‍മനിയില്‍ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തികളിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top