ആണവജലം 
കടലിലൊഴുക്കാന്‍ ജപ്പാൻ



ടോക്യോ ഡീകമീഷൻ ചെയ്യാൻ തീരുമാനിച്ച ഫുക്കുഷിമ ആണവനിലയത്തിൽനിന്ന്‌ ഈവർഷംതന്നെ ആണവജലം കടലിലേക്ക്‌ തുറന്നുവിടുമെന്ന്‌  ജപ്പാൻ. അയൽരാജ്യങ്ങളുടെ കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് നീക്കം.പത്തുലക്ഷത്തിൽപ്പരം ലിറ്റർ ആണവജലമാണ് തുറന്നുവിടുക. ജലത്തിലെ ആണവകണങ്ങളുടെ അളവ്‌ അനുവദനീയമായതോതില്‍ എത്തിയെന്നാണ് ജപ്പാന്റെ വാദം. ജലം തുറന്നുവിടാമെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെയും നിലപാട്. പസഫിക്‌ ഐലൻഡ്‌ ഫോറം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികല്‍ ജപ്പാന്റെ നീക്കത്തിനെതിരെ രം​ഗത്തുണ്ട്. മേഖലയിലെ  മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്‌.2011 മാർച്ച്‌ 11ന്‌  വടക്കുകിഴക്കൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിലാണ്‌ ഫുക്കുഷിമ ദായ്‌ചി ആണവനിലയം തകർന്നത്‌. മൂന്ന്‌ റിയാക്ടറിൽ വെള്ളം കയറി. മേഖലയിൽനിന്ന്‌ 1.5 ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു. നിലയം ഡീകമീഷൻ ചെയ്യാന്‍ നാല്‌ പതിറ്റാണ്ടോളമാകുമെന്നാണ്‌ വിലയിരുത്തല്‍. Read on deshabhimani.com

Related News