എണ്‍പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ



വത്തിക്കാൻ എണ്‍പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ. ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇത്തവണയും ജന്മദിനാഘോഷം. 1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്സില ഫ്ലോറസിൽ ജനിച്ച ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13നാണ് മാർപാപ്പയായി അധികാരമേറ്റത്. അഭയാര്‍ഥികള്‍ക്കും ദരിദ്രര്‍ക്കും അനുകൂലമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം   ലോകത്തിന്റെ പ്രീതി പിടിച്ചുപറ്റി. എട്ട് വര്‍ഷത്തിനിടെ  യാഥാസ്ഥിതിക കത്തോലിക്കാ വലതുപക്ഷത്തിന്റെ നിരന്തരമായ എതിർപ്പിനെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. Read on deshabhimani.com

Related News