ചെഗുവേരയുടെ മകൻ 
കാമിലോ ഗുവേര അന്തരിച്ചു



കാരക്കാസ്‌ വിപ്ലവ നായകൻ ചെഗുവേരയുടെ മകൻ കാമിലോ ഗുവേര മാർച്ച്‌ (60) അന്തരിച്ചു. വെനസ്വേല സന്ദർശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന്‌ തിങ്കളാഴ്ചയാണ്‌ മരണം സംഭവിച്ചത്. ചെഗുവേരയുടെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്‌റ്റഡി സെന്ററിന്റെ ഡയറക്ടറായിരുന്നു. അഭിഭാഷകനാണ്‌. ഏറെ വേദനയോടെയാണ്‌ കാമിലോയ്ക്ക്‌ വിടനൽകുന്നതെന്ന്‌ ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ ട്വീറ്റ്‌ ചെയ്തു. ചെഗുവേരയ്ക്കും ക്യൂബക്കാരിയായ അലെയ്‌ഡ മാർച്ചിനും നാലുമക്കളുണ്ട്. 1962ലാണ്‌ കാമിലോയുടെ ജനനം.  പെറു സ്വദേശിയായ ഹിൽഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തിൽ ചെ​ഗുവേരയ്ക്ക് ഒരുമകളുണ്ട്. അവര്‍ നേരത്തേ മരിച്ചു. Read on deshabhimani.com

Related News