19 April Friday

ചെഗുവേരയുടെ മകൻ 
കാമിലോ ഗുവേര അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2022


കാരക്കാസ്‌
വിപ്ലവ നായകൻ ചെഗുവേരയുടെ മകൻ കാമിലോ ഗുവേര മാർച്ച്‌ (60) അന്തരിച്ചു. വെനസ്വേല സന്ദർശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന്‌ തിങ്കളാഴ്ചയാണ്‌ മരണം സംഭവിച്ചത്. ചെഗുവേരയുടെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്‌റ്റഡി സെന്ററിന്റെ ഡയറക്ടറായിരുന്നു. അഭിഭാഷകനാണ്‌.

ഏറെ വേദനയോടെയാണ്‌ കാമിലോയ്ക്ക്‌ വിടനൽകുന്നതെന്ന്‌ ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ ട്വീറ്റ്‌ ചെയ്തു. ചെഗുവേരയ്ക്കും ക്യൂബക്കാരിയായ അലെയ്‌ഡ മാർച്ചിനും നാലുമക്കളുണ്ട്. 1962ലാണ്‌ കാമിലോയുടെ ജനനം.  പെറു സ്വദേശിയായ ഹിൽഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തിൽ ചെ​ഗുവേരയ്ക്ക് ഒരുമകളുണ്ട്. അവര്‍ നേരത്തേ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top