കോവിഡ് 19; ദുബായിലെ പുരാതന വാണിജ്യ കേന്ദ്രമായ അൽറാസ് മേഖല അടച്ചുപൂട്ടി



ദുബായ് >  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഊർജിതമായ അണുനശീകരണ പ്രവർത്തനങ്ങൾക്കായി ദുബായ്  ദേരയിലെ പുരാതന വാണിജ്യ കേന്ദ്രമായ അൽ റാസ് ഏരിയ 14 ദിവസത്തേക്ക് പൂർണമായും അടച്ചുപൂട്ടി.   നിരോധനം നിലനിൽക്കുന്ന ഈ കാലയളവിൽ ഇവിടെയുള്ള താമസക്കാർക്ക് പുറത്തേക്കു പോകുന്നതിനോ, പുറത്തുനിന്നും ആളുകൾക്ക് ഇവിടെ വരുന്നതിനോ സാധിക്കില്ല. 24 മണിക്കൂറും ഈ വിലക്ക് ബാധകമാണ്. ദുബായ്  ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് സുപ്രീം കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.    ദുബായിലെ മൊത്തവ്യാപാര മേഖലയുടെ കേന്ദ്രവും, പുരാതന വാണിജ്യകേന്ദ്രവുമാണ് അൽറാസ്. കൂടുതൽ ആളുകൾ തിങ്ങിനിറഞ്ഞു  താമസിക്കുന്നതും, ഇടുങ്ങിയ റോഡുകൾ ഉള്ളതുമായ ഈ പ്രദേശത്താണ് ദേര ഗോൾഡ് സൂക്ക്, സ്പൈസ് സൂക്ക്   എന്നിവ  സ്ഥിതിചെയ്യുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ നിരന്തരം എത്തുന്ന ഈ പ്രദേശത്ത്  മാർച്ച് 31 മുതൽ ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്.      Read on deshabhimani.com

Related News