29 March Friday

കോവിഡ് 19; ദുബായിലെ പുരാതന വാണിജ്യ കേന്ദ്രമായ അൽറാസ് മേഖല അടച്ചുപൂട്ടി

കെ എൽ ഗോപിUpdated: Wednesday Apr 1, 2020
ദുബായ് >  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഊർജിതമായ അണുനശീകരണ പ്രവർത്തനങ്ങൾക്കായി ദുബായ്  ദേരയിലെ പുരാതന വാണിജ്യ കേന്ദ്രമായ അൽ റാസ് ഏരിയ 14 ദിവസത്തേക്ക് പൂർണമായും അടച്ചുപൂട്ടി.
 
നിരോധനം നിലനിൽക്കുന്ന ഈ കാലയളവിൽ ഇവിടെയുള്ള താമസക്കാർക്ക് പുറത്തേക്കു പോകുന്നതിനോ, പുറത്തുനിന്നും ആളുകൾക്ക് ഇവിടെ വരുന്നതിനോ സാധിക്കില്ല. 24 മണിക്കൂറും ഈ വിലക്ക് ബാധകമാണ്. ദുബായ്  ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് സുപ്രീം കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 
 
ദുബായിലെ മൊത്തവ്യാപാര മേഖലയുടെ കേന്ദ്രവും, പുരാതന വാണിജ്യകേന്ദ്രവുമാണ് അൽറാസ്. കൂടുതൽ ആളുകൾ തിങ്ങിനിറഞ്ഞു  താമസിക്കുന്നതും, ഇടുങ്ങിയ റോഡുകൾ ഉള്ളതുമായ ഈ പ്രദേശത്താണ് ദേര ഗോൾഡ് സൂക്ക്, സ്പൈസ് സൂക്ക്   എന്നിവ  സ്ഥിതിചെയ്യുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ നിരന്തരം എത്തുന്ന ഈ പ്രദേശത്ത്  മാർച്ച് 31 മുതൽ ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top