കുവൈത്തില്‍ ഏഴുപേര്‍ക്ക് കൂട്ട വധശിക്ഷ

പ്രതീകാത്മക ചിത്രം


മനാമ> കുവൈത്തില്‍ ഏഴു തടവുകാരെ കൂട്ട വധശിക്ഷക്ക് വിധേയമാക്കി. ആസൂത്രിത കൊലപാതകവും രാജ്യത്ത് മറ്റ് ആരോപണങ്ങളും നേരിടുന്നവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സിയായ കുന അറിയിച്ചു.  മൂന്ന് കുവൈത്തി യുവാക്കള്‍, ഒരു കുവൈത്തി യുവതി, സിറിയ, പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍നിന്നുള്ള രണ്ടു യുവാക്കള്‍, ഒരു എത്യോപ്യന്‍ യുവതി എന്നിവരെയാണ് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കിയത്.തൂക്കിലേറ്റിയോ, ഫയറിംഗ് സ്‌ക്വാഡുകള്‍ ഉപയോഗിച്ചോയാണ് കുവൈത്തില്‍ വധശിക്ഷ നടപ്പാക്കാറ്.   Read on deshabhimani.com

Related News