കോവിഡ് പ്രതിരോധത്തില്‍ താങ്ങായി; ക്യൂബന്‍ ഡോക്‌ടര്‍മാര്‍ക്ക് നന്ദി പറ‍ഞ്ഞ് പാനമ



പാനമ > കോവിഡ് പ്രതിരോധത്തില്‍ താങ്ങായ ക്യൂബയ്‌ക്ക് നന്ദി പറ‍ഞ്ഞ് പാനമ. പ്രതിസന്ധിയുടെ ഘട്ടത്തില്‍ മാതൃകകളില്ലാത്ത പ്രവര്‍ത്തനമാണ്‌ ക്യൂബന്‍ ഡോക്ടര്‍മാര്‍ കാഴ്‌ചവച്ചതെന്നും ഇവരുടെ സേവനം ഇല്ലായിരുന്നെങ്കില്‍ കോവിഡ് കാലത്തെ പാനമയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നെന്നും ക്യൂബയിലേക്ക് മടങ്ങുന്ന ഡോക്ടര്‍മാരെ യാത്രയാക്കാനെത്തിയ ആരോ​ഗ്യമന്ത്രി ലൂയിസ് ഫ്രാന്‍സിസ്കോ സുക്രേ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 24നാണ്‌ കോവിഡ് നേരിടാൻപാനമയെ സഹായിക്കാൻക്യൂബയില്‍നിന്ന് 231 ഡോക്‌ട‌ര്‍മാരുടെ സം​ഘം എത്തിയത്. ഇവരില്‍ ഒരു സംഘം മാര്‍ച്ചിലും അവശേഷിച്ചവര്‍ കഴിഞ്ഞദിവസവും മടങ്ങി. Read on deshabhimani.com

Related News