24 April Wednesday

കോവിഡ് പ്രതിരോധത്തില്‍ താങ്ങായി; ക്യൂബന്‍ ഡോക്‌ടര്‍മാര്‍ക്ക് നന്ദി പറ‍ഞ്ഞ് പാനമ

വെബ് ഡെസ്‌ക്‌Updated: Sunday Aug 8, 2021

പാനമ > കോവിഡ് പ്രതിരോധത്തില്‍ താങ്ങായ ക്യൂബയ്‌ക്ക് നന്ദി പറ‍ഞ്ഞ് പാനമ. പ്രതിസന്ധിയുടെ ഘട്ടത്തില്‍ മാതൃകകളില്ലാത്ത പ്രവര്‍ത്തനമാണ്‌ ക്യൂബന്‍ ഡോക്ടര്‍മാര്‍ കാഴ്‌ചവച്ചതെന്നും ഇവരുടെ സേവനം ഇല്ലായിരുന്നെങ്കില്‍ കോവിഡ് കാലത്തെ പാനമയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നെന്നും ക്യൂബയിലേക്ക് മടങ്ങുന്ന ഡോക്ടര്‍മാരെ യാത്രയാക്കാനെത്തിയ ആരോ​ഗ്യമന്ത്രി ലൂയിസ് ഫ്രാന്‍സിസ്കോ സുക്രേ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 24നാണ്‌ കോവിഡ് നേരിടാൻപാനമയെ സഹായിക്കാൻക്യൂബയില്‍നിന്ന് 231 ഡോക്‌ട‌ര്‍മാരുടെ സം​ഘം എത്തിയത്. ഇവരില്‍ ഒരു സംഘം മാര്‍ച്ചിലും അവശേഷിച്ചവര്‍ കഴിഞ്ഞദിവസവും മടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top