അടുത്ത മഹാമാരി കൂടുതൽ മാരകമായേക്കും: ഓക്സ്‌ഫഡ്‌ പ്രൊഫസർ



ലണ്ടൻ കോവിഡ്‌ മനുഷ്യരാശി നേരിടുന്ന അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന്‌ കോവിഡ്‌ വാക്‌സിൻ കണ്ടുപിടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച  ഓക്സ്‌ഫഡ്‌ പ്രൊഫസർ സാറ ഗിൽബർട്ട്‌. അടുത്ത മഹാമാരി കൂടുതൽ മാരകമായേക്കാം. ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കൂടുതൽ പണവും മുൻകരുതലുകളും വേണമെന്നും അവര്‍ പറഞ്ഞു. ഒമിക്രോണിനെതിരെ നിലവിലുള്ള വാക്‌സിൻ അത്രകണ്ട്‌ ഫലപ്രദമാകണമെന്നില്ല. എന്നാൽ, രോഗം തീവ്രമാകുന്നതും മരണകാരണമാകുന്നതും തടയാൻ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. Read on deshabhimani.com

Related News