ബംഗ്ലാദേശ്‌ സ്‌ഫോടനം: തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന



ധാക്ക ബംഗ്ലാദേശിലെ ചിറ്റഗോങ്‌ തുറമുഖത്തെ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 49 പേരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുന്നു. തീയണയ്ക്കാനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല. ശനിയാഴ്ച രാത്രിയാണ്‌ സീതാകുണ്ഡയിലെ ബിഎം ഷിപ്പിങ്‌ ഡിപ്പോയിൽ തീപിടിത്തമുണ്ടായത്‌. കണ്ടെയ്‌നറിൽ അനുമതിയില്ലാതെ സൂക്ഷിച്ച രാസവസ്തുക്കൾ തമ്മിൽ പ്രവർത്തിച്ച്‌ തീപിടിച്ചതായാണ്‌ പ്രാഥമിക നിഗമനം. 26 കണ്ടെയ്‌നറിൽ ഹൈഡ്രജൻ പെറോക്സൈഡ്‌ സൂക്ഷിച്ചിരുന്നതായാണ്‌ വിവരം. മൂന്ന്‌ അഗ്നിശമനസേനാ പ്രവർത്തകരെ കണ്ടെത്താനായില്ല. Read on deshabhimani.com

Related News