17 September Wednesday

ബംഗ്ലാദേശ്‌ സ്‌ഫോടനം: തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

വെബ് ഡെസ്‌ക്‌Updated: Tuesday Jun 7, 2022


ധാക്ക
ബംഗ്ലാദേശിലെ ചിറ്റഗോങ്‌ തുറമുഖത്തെ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 49 പേരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുന്നു. തീയണയ്ക്കാനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല.

ശനിയാഴ്ച രാത്രിയാണ്‌ സീതാകുണ്ഡയിലെ ബിഎം ഷിപ്പിങ്‌ ഡിപ്പോയിൽ തീപിടിത്തമുണ്ടായത്‌. കണ്ടെയ്‌നറിൽ അനുമതിയില്ലാതെ സൂക്ഷിച്ച രാസവസ്തുക്കൾ തമ്മിൽ പ്രവർത്തിച്ച്‌ തീപിടിച്ചതായാണ്‌ പ്രാഥമിക നിഗമനം. 26 കണ്ടെയ്‌നറിൽ ഹൈഡ്രജൻ പെറോക്സൈഡ്‌ സൂക്ഷിച്ചിരുന്നതായാണ്‌ വിവരം. മൂന്ന്‌ അഗ്നിശമനസേനാ പ്രവർത്തകരെ കണ്ടെത്താനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top