ചൈനയില്‍ മരണം 35 ആയി



ബീജീങ് ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഗുവാങ്‌ഡോംഗിൽ ദേശീയപാതയിലെ തുരങ്കത്തില്‍ കുടുങ്ങിയ 13 നിർമാണ തൊഴിലാളികൾ​  മരിച്ചു​. 2019 ആരംഭിച്ച തുരങ്കം നിർമ്മാണ പ്രവൃത്തി ഈ വർഷം പൂർത്തിയാകാനിരിക്കെയാണ്​ ദുരന്തമുണ്ടായത്​. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയ്‌ക്കുള്ള ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ചൈന നേരിടുന്നത്. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാപ്രവചനം. മധ്യ ചൈനയിലെ ഷെങ്ഷൗവിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈദ്യുതിയും വാര്‍ത്താവിനിമയ സേവനങ്ങളും തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. പലയിടത്തും ​​ഗതാ​ഗത സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായി. നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ട്. ഡാമുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ജനസംഖ്യ കൂടുതലുള്ള ഒരു  പ്രവിശ്യ സംരക്ഷിക്കാൻ സൈന്യം ഒരു ഡാം തകര്‍ത്തു. Read on deshabhimani.com

Related News