19 April Friday

ചൈനയില്‍ മരണം 35 ആയി

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021


ബീജീങ്
ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഗുവാങ്‌ഡോംഗിൽ ദേശീയപാതയിലെ തുരങ്കത്തില്‍ കുടുങ്ങിയ 13 നിർമാണ തൊഴിലാളികൾ​  മരിച്ചു​. 2019 ആരംഭിച്ച തുരങ്കം നിർമ്മാണ പ്രവൃത്തി ഈ വർഷം പൂർത്തിയാകാനിരിക്കെയാണ്​ ദുരന്തമുണ്ടായത്​. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയ്‌ക്കുള്ള ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ചൈന നേരിടുന്നത്. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാപ്രവചനം.

മധ്യ ചൈനയിലെ ഷെങ്ഷൗവിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈദ്യുതിയും വാര്‍ത്താവിനിമയ സേവനങ്ങളും തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. പലയിടത്തും ​​ഗതാ​ഗത സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായി. നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ട്. ഡാമുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ജനസംഖ്യ കൂടുതലുള്ള ഒരു  പ്രവിശ്യ സംരക്ഷിക്കാൻ സൈന്യം ഒരു ഡാം തകര്‍ത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top