ചന്ദ്രനിലെ പാറയുമായി ചൈനീസ്‌ പേടകം ഭൂമിയിലേക്ക്‌

image credit space.com


ബീജിങ്‌ > ചന്ദ്രനിൽനിന്ന്‌ പാറയും മണ്ണുമായി ചൈനീസ്‌ ബഹിരാകാശ വാഹനം ഭൂമിയിലേക്ക്‌ തിരിച്ചു. ഒരാഴ്‌ചയോളം ചന്ദ്രനെ വലയംവച്ചശേഷമാണ്‌ മടക്കം. 40 വർഷത്തിനുശേഷം ആദ്യമായാണ്‌ ഒരു രാജ്യം ചന്ദ്രോപരിതലത്തിൽനിന്ന്‌ മണ്ണും പാറയും ശേഖരിക്കുന്നത്‌. ‘ചാങ് ഇ -5’ എന്ന പര്യവേക്ഷണ വാഹനം മൂന്നു ദിവസംകൊണ്ടു തിരിച്ചെത്തുമെന്ന്‌ ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (സിഎന്‍എസ്എ) അറിയിച്ചു.  ‘മൂൺസ്‌ റുമ്‌കർ’ എന്നറിയപ്പെടുന്ന സ്ഥലത്താണ്‌ ബഹിരാകാശ പേടകം ഈ മാസമാദ്യം എത്തിയത്‌. ഇവിടെ പുരാതനകാലത്ത്‌ അഗ്നിപർവത സ്‌ഫോടനം ഉണ്ടായിട്ടുണ്ടെന്നാണ്‌ നിഗമനം. ഇവിടെനിന്നാണ്‌ രണ്ടു കിലോയോളം (4.4 പൗണ്ട്‌)‌ സാമ്പിൾ ശേഖരിച്ചത്‌. ചന്ദ്രന്റെ ഉപരിതലം തുരന്നാണ്‌ സാമ്പിളെടുത്തത്‌. ബഹിരാകാശ പേടകം ഉത്തര ചൈനയിയാണ്‌ ഇറങ്ങുക.  സിഎന്‍എസ്എയുടെ തുടര്‍ച്ചയായുള്ള ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമാണ്‌ ഈ പദ്ധതി.  1976ൽ സോവിയറ്റ്‌ യൂണിയന്റെ ‘ലൂണ 24’ ആണ്‌ ഇതിനുമുമ്പ്‌ ഇത്തരം ദൗത്യം വിജയകരമായി നടപ്പാക്കിയത്‌. Read on deshabhimani.com

Related News