ബൊളീവിയയിലെ അംബാസഡറെ 
പിൻവലിച്ച്‌ പെറു



ലിമ ബൊളീവിയയിലെ പെറുവിന്റെ അംബാസഡർ കരീന പലാസിയോസിനെ പെറു സർക്കാർ പിൻവലിച്ചു. അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പെറു മുൻ പ്രസിഡന്റ്‌ പെദ്രോ കാസ്‌തിയ്യോയുടെ കാലത്താണ്‌ കരീന പലാസിയോസിനെ ബൊളീവിയയിൽ അംബാസഡറായി നിയമിക്കുന്നത്‌. പെറുവിന്റെ ആഭ്യന്തരകാര്യങ്ങളിൽ ബൊളീവിയൻ മുൻ പ്രസിഡന്റ്  ഇവോ മൊറാലിസ്‌ ഇടപെട്ടെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്‌ നടപടി. കാസ്‌തിയ്യോയെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കി തടവിലാക്കിയശേഷം ദിന ബൊലുവാർട്ടാണ്‌ നിലവിൽ പെറു പ്രസിഡന്റ്‌. കാസ്‌തിയ്യോ ഉൾപ്പെടുന്ന പെറു ലിബ്രെ പാർടിയുടെ നേതാക്കളിൽ ഒരാളാണ് കരീന പലാസിയോസ്‌. Read on deshabhimani.com

Related News