പിതാവിന് "സര്' പദവി ശുപാര്‍ശ ചെയ്ത് ബോറിസ്
ലണ്ടന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം ഒഴിയുംമുമ്പ് ബോറിസ് ജോൺസൺ സ്വന്തം പിതാവിന് "സര്' പദവി നല്കാന് ശുപാര്‍ശചെയ്തത് വിവാദത്തില്‍. പ്രധാനമന്ത്രി കുടുംബാംഗങ്ങളെ ഉയര്‍ന്ന പദവികള്‍ക്ക് ശുപാര്‍ശചെയ്യുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് കുടിയേറ്റകാര്യ മന്ത്രി റോബര്‍ട്ട് ജെന്റിക് "ബിബിസി' അഭിമുഖത്തില്‍ തുറന്നടിച്ചു. ശുപാര്‍ശ പ്രധാനമന്ത്രി ഋഷി സുനക് തള്ളണമെന്ന് ലേബര്‍പാര്‍ടി ആവശ്യപ്പെട്ടു. - പ്രധാനമന്ത്രിയായിരിക്കെ ബോറിസ് മുന്‍ മന്ത്രികൂടിയായ സഹോദരന് ജോയെ ഹൗസ് ഓഫ് ലോര്‍ഡ്സിലേക്ക് ശുപാര്‍ശചെയ്തിരുന്നു.ബോറിസ് ജോ ണ്സണിന്റെ പിതാവ് സ്റ്റാന്‍ലി ജോൺസണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. വിവാദങ്ങളില്‍ അകപ്പെട്ടതോടെ സെപ്തംബറിലാണ് ബോറിസ് പ്രധാനമന്ത്രിസ്ഥാനം രാജിവച്ചത്. Read on deshabhimani.com