19 April Friday

പിതാവിന് "സര്‍' പദവി 
ശുപാര്‍ശ ചെയ്ത് ബോറിസ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023


ലണ്ടന്‍
ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം ഒഴിയുംമുമ്പ് ബോറിസ് ജോൺസൺ സ്വന്തം പിതാവിന്  "സര്‍' പദവി നല്‍കാന്‍ ശുപാര്‍ശചെയ്തത് വിവാദത്തില്‍.  പ്രധാനമന്ത്രി കുടുംബാം​ഗങ്ങളെ ഉയര്‍ന്ന പദവികള്‍ക്ക് ശുപാര്‍ശചെയ്യുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് കുടിയേറ്റകാര്യ മന്ത്രി റോബര്‍ട്ട് ജെന്‍റിക് "ബിബിസി' അഭിമുഖത്തില്‍ തുറന്നടിച്ചു.  ശുപാര്‍ശ പ്രധാനമന്ത്രി ഋഷി സുനക് തള്ളണമെന്ന് ലേബര്‍പാര്‍ടി ആവശ്യപ്പെട്ടു. -

പ്രധാനമന്ത്രിയായിരിക്കെ ബോറിസ് മുന്‍ മന്ത്രികൂടിയായ സഹോദരന്‍ ജോയെ ഹൗസ് ഓഫ് ലോര്‍ഡ്സിലേക്ക് ശുപാര്‍ശചെയ്തിരുന്നു.ബോറിസ് ജോ ണ്‍സണിന്റെ പിതാവ് സ്റ്റാന്‍ലി ജോൺസണ്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അം​ഗമായിരുന്നു. വിവാദങ്ങളില്‍ അകപ്പെട്ടതോടെ  സെപ്തംബറിലാണ് ബോറിസ്  പ്രധാനമന്ത്രിസ്ഥാനം രാജിവച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top