ബൊളീവിയയില്‍ ലൂയിസ് ആഴ്‌സെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു



ലാപാസ്> ബൊളീവിയയില്‍ ലൂയിസ് ആഴ്‌സെ സത്യപ്രതിജ്ഞ ചെയ്ത് പ്രസിഡന്റായി അധികാരമേറ്റു.  ഇവോ മൊറാലസിന്റെ പിന്‍ഗാമിയായെത്തിയ ആഴ്‌സെ ജനാധിപത്യപരമായി  നടന്ന തെരഞ്ഞെടുപ്പിലൂടെ വന്‍ വിജയമാണ്  നേടിയിരുന്നത്. ഒരുവര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടാണ് ഇടത്-സോഷ്യലിസ്റ്റ് കക്ഷികള്‍ വീണ്ടും അധികാരത്തിലേറുന്നത്.പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലേറിയ അമേരിക്കന്‍ പാവ ഭരണകൂടത്തെ ജനങ്ങള്‍ പുറത്താക്കുകയായിരുന്നു.   ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വലതുപക്ഷം പ്രസിഡന്റ് ഇവോ മൊറാലിസിനെ അട്ടിമറിച്ചിരുന്നു. മൊറാലിസിനെ പുറത്താക്കാന്‍ ഏറെക്കാലമായി ശ്രമിക്കുന്ന അമേരിക്കയുടെ സഹായത്തോടെയാണ് അട്ടിമറി നടന്നത് .   Read on deshabhimani.com

Related News