ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ വന്‍ സ്‌ഫോടനം

photo credit: 301 military twitter


റോം> ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ വന്‍ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാനിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. മിലാനിലെ പോര്‍ട്ട റൊമാന എന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. തുടക്കത്തില്‍ ചെറിയ സ്ഫോടനം ഉണ്ടാവുകയും അത് പിന്നീട് രൂക്ഷമാവുകയുമായിരുന്നു. ഓക്‌സിജന്‍ ടാങ്കുകള്‍ കയറ്റിയ ട്രക്ക് ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.     Read on deshabhimani.com

Related News