ഷി ബൈഡൻ ഉച്ചകോടി ഇന്ന്‌



ബീജിങ്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും തമ്മിലുള്ള വെർച്വൽ ഉച്ചകോടി ചൊവ്വാഴ്ച നടക്കും. അമേരിക്കൻ സമയം തിങ്കൾ വൈകിട്ട്‌ 7.45നാണ്‌ ചർച്ച (ഇന്ത്യൻ സമയം ചൊവ്വ രാവിലെ 6.15). ചൈനയ്ക്കെതിരെ അമേരിക്ക രൂപീകരിച്ച പുതിയ സഖ്യവും തയ്‌വാൻ വിഷയവും ഉൾപ്പെടെ ചർച്ചയാകും. ഫെബ്രുവരിയിൽ ബീജിങ്ങിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിലേക്കും ജിൻപിങ്‌ ബൈഡനെ ക്ഷണിക്കും. ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ സംഭാഷണമാണ്‌. മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തുടങ്ങിവച്ച വ്യാപാര യുദ്ധമടക്കമുള്ള വിഷയങ്ങൾ ജിൻപിങ്‌ ഉന്നയിക്കും. തയ്‌വാനിൽ അമേരിക്കൻ ഇടപെടൽ ഉണ്ടാകരുതെന്ന ചൈനീസ്‌ നിലപാടും വ്യക്തമാക്കും. ചൈന–- അമേരിക്ക ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണമെന്ന്‌ അമേരിക്കയോട്‌ ആവശ്യപ്പെടുമെന്ന്‌ ചൈനീസ്‌ വിദേശ മന്ത്രാലയ വക്താവ്‌ ഷാവോ ലിജിയൻ പറഞ്ഞു. ഉച്ചകോടിക്ക്‌ മുന്നോടിയായി ചൈനീസ്‌ വിദേശമന്ത്രി വാങ്‌ യി യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ശനിയാഴ്ച ടെലഫോണിൽ സംസാരിച്ചു. Read on deshabhimani.com

Related News