20 April Saturday

ഷി ബൈഡൻ ഉച്ചകോടി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021


ബീജിങ്‌
ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും തമ്മിലുള്ള വെർച്വൽ ഉച്ചകോടി ചൊവ്വാഴ്ച നടക്കും.
അമേരിക്കൻ സമയം തിങ്കൾ വൈകിട്ട്‌ 7.45നാണ്‌ ചർച്ച (ഇന്ത്യൻ സമയം ചൊവ്വ രാവിലെ 6.15). ചൈനയ്ക്കെതിരെ അമേരിക്ക രൂപീകരിച്ച പുതിയ സഖ്യവും തയ്‌വാൻ വിഷയവും ഉൾപ്പെടെ ചർച്ചയാകും. ഫെബ്രുവരിയിൽ ബീജിങ്ങിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിലേക്കും ജിൻപിങ്‌ ബൈഡനെ ക്ഷണിക്കും. ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ സംഭാഷണമാണ്‌.
മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തുടങ്ങിവച്ച വ്യാപാര യുദ്ധമടക്കമുള്ള വിഷയങ്ങൾ ജിൻപിങ്‌ ഉന്നയിക്കും. തയ്‌വാനിൽ അമേരിക്കൻ ഇടപെടൽ ഉണ്ടാകരുതെന്ന ചൈനീസ്‌ നിലപാടും വ്യക്തമാക്കും.

ചൈന–- അമേരിക്ക ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണമെന്ന്‌ അമേരിക്കയോട്‌ ആവശ്യപ്പെടുമെന്ന്‌ ചൈനീസ്‌ വിദേശ മന്ത്രാലയ വക്താവ്‌ ഷാവോ ലിജിയൻ പറഞ്ഞു. ഉച്ചകോടിക്ക്‌ മുന്നോടിയായി ചൈനീസ്‌ വിദേശമന്ത്രി വാങ്‌ യി യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ശനിയാഴ്ച ടെലഫോണിൽ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top