ബിബിസിക്ക്‌ 
100 വയസ്സ്‌



ലണ്ടൻ ആഗോള മാധ്യമ സ്ഥാപനം ബിബിസി (ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്റ്റിങ്‌ കോർപറേഷൻ) നിലവിൽ വന്നിട്ട്‌ 100 വർഷം പൂർത്തിയാകുന്നു. 1922 ഒക്‌ടോബർ 18നാണ്‌ ബിബിസി സ്ഥാപിതമായത്‌. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാൽ ഭാവിയെക്കുറിച്ചുള്ള സംശയത്തിൽ നിൽക്കുമ്പോഴാണ്‌ നൂറ-ാം വാർഷികമെത്തുന്നത്‌. ബിബിസിയുടെ 2021–-22 വാർഷിക കണക്ക്‌ പ്രകാരം 49.2 കോടി ജനങ്ങളാണ്‌ ഓരോ ആഴ്‌ചയിലും സംപ്രേഷണം. ബിബിസി ആഗോള പ്രക്ഷേപണത്തിന്‌ 41 ഭാഷയിലായി 36.4 കോടി പ്രേക്ഷകരാണ്‌ ഓരോ ആഴ്‌ചയിലുമുള്ളത്‌. 50 കോടി പൗണ്ടി (ഏകദേശം 4600 കോടി രൂപ)ന്റെ ചെലവുചുരുക്കലാണ്‌ ബിബിസി ലക്ഷ്യമിടുന്നതായി മേയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 22,000 ജീവനക്കാരിൽ 1000 പേരെ ഒഴിവാക്കി. Read on deshabhimani.com

Related News