25 April Thursday

ബിബിസിക്ക്‌ 
100 വയസ്സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 15, 2022


ലണ്ടൻ
ആഗോള മാധ്യമ സ്ഥാപനം ബിബിസി (ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്റ്റിങ്‌ കോർപറേഷൻ) നിലവിൽ വന്നിട്ട്‌ 100 വർഷം പൂർത്തിയാകുന്നു. 1922 ഒക്‌ടോബർ 18നാണ്‌ ബിബിസി സ്ഥാപിതമായത്‌. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാൽ ഭാവിയെക്കുറിച്ചുള്ള സംശയത്തിൽ നിൽക്കുമ്പോഴാണ്‌ നൂറ-ാം വാർഷികമെത്തുന്നത്‌. ബിബിസിയുടെ 2021–-22 വാർഷിക കണക്ക്‌ പ്രകാരം 49.2 കോടി ജനങ്ങളാണ്‌ ഓരോ ആഴ്‌ചയിലും സംപ്രേഷണം. ബിബിസി ആഗോള പ്രക്ഷേപണത്തിന്‌ 41 ഭാഷയിലായി 36.4 കോടി പ്രേക്ഷകരാണ്‌ ഓരോ ആഴ്‌ചയിലുമുള്ളത്‌.

50 കോടി പൗണ്ടി (ഏകദേശം 4600 കോടി രൂപ)ന്റെ ചെലവുചുരുക്കലാണ്‌ ബിബിസി ലക്ഷ്യമിടുന്നതായി മേയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 22,000 ജീവനക്കാരിൽ 1000 പേരെ ഒഴിവാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top