ഓസ്ട്രേലിയയില്‍ 
ബിജെപി നേതാവിനെതിരെ ബലാത്സംഗക്കേസ്



സിഡ്നി> ഓസ്ട്രേലിയയിലെ ബിജെപി അനുകൂല സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി സ്ഥാപക പ്രസിഡന്റായ ബാലേഷ് ധന്‍ഖറിനെതിരെ ബലാത്സം​ഗക്കേസ്‌. അഞ്ച് കൊറിയന്‍ യുവതികളെ ബലാത്സം​ഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. ജോലി വാ​ഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതികളുമായി ബന്ധപ്പെട്ടത്. കൊറിയ- ഇം​ഗ്ലീഷിലേക്ക് വിവര്‍ത്തകരെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി യുവതികളെ ഫ്ലാറ്റിലേക്ക് വരുത്തിയശേഷം ഉറക്ക​ഗുളികകള്‍ നല്‍കി ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. നിലവില്‍ 39 കേസാണ് ധന്‍ഖറിനെതിരെയുള്ളത്. 13 എണ്ണം ലൈം​ഗികാതിക്രമ കേസുകളാണ്.  ഇയാളുടെ പക്കല്‍നിന്ന്‌ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ് പിടിച്ചെടുത്തു. സിഡ്നി ഇന്ത്യന്‍ കൂട്ടായ്‌മയിലെ പ്രമുഖനായ ധന്‍ഖര്‍ ഓസ്ട്രേലിയന്‍ ഹിന്ദു കൗൺസില്‍ വക്താവുകൂടിയാണ്. Read on deshabhimani.com

Related News