അമേരിക്കയിൽ സംഗീതനിശയ്‌ക്കിടെ തിക്കും തിരക്കും; എട്ട്‌ മരണം



ഹൂസ്റ്റൺ > അമേരിക്കയിലെ ഹൂസ്റ്റണിൽ ആസ്‌ട്രോ വേൾഡ്‌ മ്യൂസിക്‌ ഫെസ്റ്റിലുണ്ടായ തിക്കിലും തിരക്കിലും എട്ട്‌ മരണം. 300 അധികം പേർക്ക്‌ പരിക്ക്‌. സംഗീത പരിപാടിയുടെ ആദ്യ ദിവസമായ വെള്ളിയാഴ്‌ച രാത്രി 9 മണിയോടെയായിരുന്നു അപകടം. റാപ്പർ ട്രാവിസ്‌ സ്‌കോട്ടിന്റെ സംഗീത പരിപാടി വേദിയിൽ നടക്കവേ ആരാധകർ വേദിയിലേക്ക്‌ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ്‌ അപകടമുണ്ടായത്‌. 17 പേരെ അഗ്നിരക്ഷാസേന ആശുപത്രിയിലെത്തിച്ചതിൽ 11 പേർക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.   Read on deshabhimani.com

Related News