25 April Thursday

അമേരിക്കയിൽ സംഗീതനിശയ്‌ക്കിടെ തിക്കും തിരക്കും; എട്ട്‌ മരണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021

ഹൂസ്റ്റൺ > അമേരിക്കയിലെ ഹൂസ്റ്റണിൽ ആസ്‌ട്രോ വേൾഡ്‌ മ്യൂസിക്‌ ഫെസ്റ്റിലുണ്ടായ തിക്കിലും തിരക്കിലും എട്ട്‌ മരണം. 300 അധികം പേർക്ക്‌ പരിക്ക്‌. സംഗീത പരിപാടിയുടെ ആദ്യ ദിവസമായ വെള്ളിയാഴ്‌ച രാത്രി 9 മണിയോടെയായിരുന്നു അപകടം.

റാപ്പർ ട്രാവിസ്‌ സ്‌കോട്ടിന്റെ സംഗീത പരിപാടി വേദിയിൽ നടക്കവേ ആരാധകർ വേദിയിലേക്ക്‌ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ്‌ അപകടമുണ്ടായത്‌.

17 പേരെ അഗ്നിരക്ഷാസേന ആശുപത്രിയിലെത്തിച്ചതിൽ 11 പേർക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top