ലോകത്തെ നടുക്കിയ കൊലകള്‍
അമേരിക്ക ●എബ്രഹാം ലിങ്കൺ: 1865 ഏപ്രിൽ 14ന് വാഷിങ്ടണിലെ ഫോർഡ്സ് തിയറ്ററിൽവച്ച് നടനും അടിമവ്യാപാരം നിര്‍ത്തലാക്കുന്നതിനെ എതിര്‍ത്ത വംശവെറിയന്മാരായ വെള്ളക്കാരുടെ സംഘത്തില്‍പ്പെട്ടയാളുമായ ജോൺ വിൽക്കിസ് ബൂത്ത് വെടിവച്ച് കൊന്നു ●ജോൺ എഫ് കെന്നഡി: പ്രസിഡന്റായിരിക്കെ 1963 നവംബർ 22ന് തുറന്ന വാഹനത്തിൽ യാത്ര ചെയ്യവെ ലീ ഹാർവി ഓസ്വാൾഡ് വെടിവച്ച് കൊന്നു. ● മാർട്ടിൻ ലൂഥർ കിങ് ജൂനിയർ: 1968 ഏപ്രിൽ നാലിന് മെംഫിസ് നഗരത്തിൽ ലൊറേൻ മോട്ടലിൽ വച്ച് ജയിംസ് ഏൾ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് മരിച്ചു ഇന്ത്യ ● ഇന്ദിര ഗാന്ധി: 1984 ഒക്ടോബർ 31ന് ഔദ്യോഗിക വസതിക്ക് മുന്നിൽവച്ച് അംഗരക്ഷകർ വെടിവച്ചുകൊന്നു ● രാജീവ് ഗാന്ധി: 1991 മെയ് 21ന് ശ്രീപെരുംപത്തൂരില്‍ എൽടിടിഇ അനുഭാവികളുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു ശ്രീലങ്ക ● എസ് ഡി ആർ ഡി ബണ്ഡാരനായകെ: പ്രധാനമന്ത്രിയായിരിക്കെ ബുദ്ധസന്ന്യാസി തൽദുവേ സോമരാമ വെടിവച്ചുകൊന്നു. 1959 സെപ്തംബർ 25ന് വെടിയേറ്റ അദ്ദേഹം 26നു മരിച്ചു ● രണസിംഗെ പ്രേമദാസ: 1993 മെയ് ഒന്നിന് കൊളംബോയിൽ മെയ് ദിന റാലിക്കിടെ എൽടിടിഇ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. നേപ്പാൾ ●ബീരേന്ദ്ര ബീർ ബിക്രം ഷാ 2001 ജൂൺ ഒന്നിന് കൊട്ടാത്തിൽ വിരുന്നിൽവച്ച് ബീരേന്ദ്രയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കിരീടാവകാശി ദീപേന്ദ്ര വെടിവച്ചുകൊന്നു പാകിസ്ഥാൻ ● ബേനസീർ ഭൂട്ടോ : 2007 ഡിസംബർ 27ന് റാവൽപിണ്ടിയിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. Read on deshabhimani.com